Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.എം കലാപത്തിനു ശ്രമിക്കുന്നു: ബി.ജെ.പി
23/06/2017

വൈക്കം: സി.പി.എം ജില്ലയില്‍ വ്യാപകമായി കലാപങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. വൈക്കത്തും തലയോലപ്പറമ്പിലും പെരുവയിലും വെള്ളൂരിലും ബി.ജെ.പി ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ കൊടൂപ്പാടത്ത് യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാംകുമാറിന്റെ വീട് രാത്രിയില്‍ അടിച്ചുതകര്‍ക്കുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടും പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗം ടി.വി മിത്രലാല്‍, സുരേഷ് ബാബു എന്നിവരുടെ വീടുകളും എറിഞ്ഞുതകര്‍ക്കപ്പെട്ടു. ഇവിടെയെല്ലാം സി.പി.എമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട സി.പി.എം നേതൃത്വം അണികളെ കലാപത്തിലേക്ക് തള്ളിവിടുകയാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. പോലീസ് പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നത്. ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിരയായ വീടുകളും ഓഫീസുകളും എന്‍.ഹരി സന്ദര്‍ശിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി ബിജുകുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര്‍ സുഭാഷ്, വൈസ് പ്രസിഡന്റ് കെ.കെ കരുണാകരന്‍, ടൗണ്‍ ജനറല്‍ സെക്രട്ടറി സാബു, പ്രദീപ്, ഷൈമോന്‍, ബിജു വത്സലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.