Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
23/06/2017

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടനും സംവിധായകനുമായ ടി കെ ജോണിന്റ നിര്യാണത്തില്‍ അനുശോചിച്ച് അനുസ്മരണ സമ്മേളനം നടത്തി. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ സി കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ അരുണന്‍, പ്രദീപ് മാളവിക, സാംജി ടി.വി പുരം, ഷണ്‍മുഖന്‍, ഡി ശശിധരന്‍, വൈക്കം പി ദേവ്, നാണപ്പന്‍, കെ കെ ശശികുമാര്‍, എം രവീന്ദ്രന്‍, അഡ്വ. അംബരീഷ് ജി വാസു എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ ഭാഗമായി 'നാടകകാലം ടി കെ ജോണിന്റെ ജീവിതം' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പാലാംകടവിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി കെ ഹരികുമാര്‍ വിഷയാവതരണം നടത്തി. ട്രസ്റ്റ് ഭരണസമിതിയംഗം ഇ എം കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് മാളവിക, മാല സുകുമാരന്‍, വൈക്കം ചിത്രഭാനു, വൈക്കം ദേവ്, സി കെ അജയന്‍, ടി കെ സഹദേവന്‍, സെക്രട്ടറി സി എം കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു.