Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനും ഗ്രാറ്റുവിറ്റിയും
23/06/2017

വൈക്കം: കേരളസര്‍ക്കാരിന്റെ ഒരു ലക്ഷം യുവജനങ്ങള്‍ക്കായുള്ള കാര്‍ഷിക തൊഴില്‍ദാന പദ്ധതി അംഗങ്ങള്‍ക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാനുള്ള കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ തീരുമാനം കാര്‍ഷിക തൊഴില്‍ ദാനപദ്ധതിക്കുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കയ്യൊപ്പാണെന്ന് ഒരു ലക്ഷം യുവകര്‍ഷക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് വാസുദേവന്‍ പറഞ്ഞു. മറവന്‍തുരുത്ത് കൃഷിഭവനിലെ യുവകര്‍ഷകരുടെ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക തൊഴില്‍ദാന പദ്ധതിക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ അലക്‌സാണ്ടര്‍, വേണുഗോപാല്‍, വത്സല, അമ്പിളി പ്രസന്നകുമാര്‍, സത്യദേവന്‍ എന്നിവര്‍ സംസാരിച്ചു.