Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ഉദ്ഘാടനം
23/06/2017
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ഉദ്ഘാടനം എം എല്‍ എ സി കെ ആശ നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ഉദ്ഘാടനം എം എല്‍ എ സി കെ ആശ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, പി ശകുന്തള, ലിജി സലഞ്ച്‌രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, അനിജി പ്രസാദ്, ശീദേവി ജയന്‍, ടി കെ രാജേന്ദ്രന്‍, കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഭാസ്‌ക്കരന്‍ മുടക്കാലില്‍, വി കെ രാജു, ഷീല ശശിധരന്‍, ലീനമ്മ ഉദയകുമാര്‍, മായാ ഷാജി, കെ എസ് ഷിബു, സന്ധ്യാമോള്‍ സുനില്‍, നടേശന്‍ കെ എന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി ഡി ജോര്‍ജ്ജ്, എ ഡി എ ഹയറുന്നിസ, കെ റ്റി ഉഷ എന്നിവര്‍ സംസാരിച്ചു.