Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരവികസന ഓഫീസ് ഉദ്ഘാടനം
23/06/2017
വൈക്കം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്ഷീരവികസന ഓഫീസ് ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ വൈക്കം തെക്കേനടയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷീരവികസന ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ നവീകരിച്ച കെട്ടിടത്തിലേക്കു മാറ്റി പ്രവര്‍ത്തനം തുടങ്ങി. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, പി.ശകുന്തള, ലിജി സലഞ്ച്‌രാജ്, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടി കെ അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, അനിജി പ്രസാദ്, ശ്രീദേവി ജയന്‍, ടി കെ രാജേന്ദ്രന്‍, കെ വിജയന്‍, ലീനമ്മ ഉദയകുമാര്‍, വി ഭാസ്‌ക്കരന്‍, വി കെ രാജു, ഷീല ശശിധരന്‍, മായാ ഷാജി, സന്ധ്യാമോള്‍ സുനില്‍, കെ എന്‍ നടേശന്‍, പി ഡി ജോര്‍ജ്ജ്, കെ മനോഹരന്‍, കെ ടി ഉഷ എന്നിവര്‍ പ്രസംഗിച്ചു.