Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇ മാധവന്‍ ജന്മവാര്‍ഷിക സമ്മേളനം
23/06/2017

വൈക്കം: നവോത്ഥാന നായകനും എസ് എന്‍ ഡി പി യോഗം സംഘടന സെക്രട്ടറിയുമായിരുന്ന വൈക്കം ഇ മാധവന് ഉചിതമായ സ്മാരകം വൈക്കത്ത് ഉണ്ടാക്കണമെന്നും കേരള സര്‍ക്കാരും സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തില്‍ നടന്ന ഇ മാധവന്‍ ജന്മവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ല കമ്മറ്റിയുടെയും ശ്രീനാരായണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് കെ കെ സരളപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി മുന്‍ നിര്‍വാഹക സമിതിയംഗം കൈനകരി ഷാജി മുഖ്യപ്രഭാഷണം നടത്തി. ഇം എം സോമനാഥ്, അഡ്വ. വി വി സത്യന്‍, പി ഡി ജോര്‍ജ്ജ്, പി കമലാസനന്‍, ഷിബു മൂലേടം, കെ എന്‍ ബാബു, കെ രാധാകൃഷ്ണന്‍, അനിരുദ്ധന്‍ മുട്ടുംപുറം, കെ എസ് ഹരിദാസ്, അഡ്വ. രമണന്‍ കടമ്പ്ര, രാഘവന്‍ മാടവന എന്നിവര്‍ പ്രസംഗിച്ചു.