Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
23/06/2017

വൈക്കം: പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരത്തിലേക്കും, പത്താം ക്ലാസ് പാസായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്ലസ്‌വണ്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം. പത്താം തരത്തിന് 1850 രൂപയും, പ്ലസ് വണ്ണിന് 2250 രൂപയുമാണ് കോഴ്‌സ് ഫീസ്. പട്ടിക വിഭാഗങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് പ്രത്യേക ഫീസ് ഇളവുണ്ട്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും തുടര്‍വിദ്യാകേന്ദ്രവുമായോ 8281172026 എന്ന നമ്പറിലോ ബന്ധപ്പെടുക.

വൈക്കം: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടിയുമായി ചേര്‍ന്നു നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം, രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9961205734.