Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിരോധ മരുന്ന് വിതരണവും ഹോമിയോ മെഡിക്കല്‍ ക്യാമ്പും
23/06/2017

വൈക്കം: ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി, എന്‍ ആര്‍ എച്ച് എം ഹോമിയോ ഡിസ്‌പെന്‍സറി, സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, മൂന്നാം വാര്‍ഡ് സി ഡി എസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ഹോമിയോ മെഡിക്കല്‍ ക്യാമ്പും നടത്തി. ചാലപ്പറമ്പ് എന്‍ എസ് എസ് കരയോഗം ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ നിര്‍വഹിച്ചു. ഡോ. നിഷ മോഹന്‍, ഡോ. ജീന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബിന്ദു, എസ് ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.