Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'നമ്മളൊന്ന്' സ്മൃതിസംഗമം സംഘടിപ്പിക്കും.
01/01/2016
പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ മൂന്നിന് വൈകുന്നേരം 4.30ന് സത്യഗ്രഹസ്മാരകഹാളില്‍ 'നമ്മളൊന്ന്' സ്മൃതിസംഗമം സംഘടിപ്പിക്കും. അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ കെ.സി കുമാരന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സ്‌നേഹസന്ദേശപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സ്മൃതിദീപം തെളിയിക്കും. കെ.കെ ഗണേശന്‍, ഡോ. എം.ജി ബാബുജി, ബി.ശശികുമാര്‍, മോഹന്‍ ഡി.ബാബു, സാംജി ടി.വി പുരം, ബി.ഹരികൃഷ്ണന്‍, അജീഷ് ദാസന്‍, അഡ്വ. എന്‍.ചന്ദ്രബാബു, രാജന്‍ അക്കരപ്പാടം, സുബ്രമണ്യന്‍ അമ്പാടി, കെ.കെ ശശികുമാര്‍, ജെ.ജെ പ്രദീപ് എന്നിവര്‍ പ്രസംഗിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരായ അഡ്വ. അംബരീഷ് ജെ.വാസു, എ.സി മണിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിക്കും.