Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധാനം തകര്‍ക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ശ്രമം: സി പി എം
21/06/2017

വൈക്കം: കുലശേഖരമംഗലം, ചെമ്പ് മേഖലകളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച് നാടിന്റെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് അക്രമിസംഘം തയ്യാറെടുക്കുകയാണെന്ന് സി.പി.എം ഏരിയാ കമ്മിറ്റി ആരോപിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനുള്ളില്‍ കടന്നാക്രമിച്ചതിനു പിന്നാലെ കുലശേഖരമംഗലം, ചെമ്പ് പ്രദേശങ്ങളില്‍ ഇരുപത്തിയഞ്ചോളം കൊടിമരങ്ങളും സ്തൂപങ്ങളും ആര്‍.എസ്.എസ് സംഘം തകര്‍ത്തു. ചെമ്മനാകരി, അക്കരപ്പാടം, വെള്ളൂര്‍, ബ്രഹ്മമംഗലം എന്നീ പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തെന്ന കള്ളക്കഥകള്‍ ഉണ്ടാക്കി സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള അണിയറ നീക്കമാണ് അണിയറയില്‍ ഇവര്‍ നടത്തുന്നതെന്നും ഏരിയാ കമ്മിറ്റി ആരോപിച്ചു. ചേര്‍ത്തല ഭാഗത്തുനിന്നും അക്രമിസംഘത്തെ കൊടൂപ്പാടം, ചെമ്മനാകരി, അക്കരപ്പാടം ഭാഗങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ വളര്‍ത്തി മുതലെടുപ്പ് നടത്തുവാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ ഗുഢശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാനും സമാധാനം കാക്കുവാനും മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.