Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
20/06/2017
സുജാത

വൈക്കം: അര്‍ബുദരോഗം ബാധിച്ച മധ്യവയസ്‌കയും കുടുംബവും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുന്നു. ടി വി പുരം കണ്ണുകെട്ടുശ്ശേരി പയ്യൂര്‍ വീട്ടില്‍ ആനന്ദന്റെ ഭാര്യ സുജാത(57)യാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. കയര്‍ പിരിച്ച് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് സുജാതയും ആനന്ദനും നിത്യചെലവ് നടത്തിയിരുന്നത്. രണ്ടുപെണ്‍മക്കളുടെ രക്ഷിതാക്കള്‍കൂടിയായ ഇവര്‍ മക്കളുടെ വിവാഹത്തിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് സുജാതയ്ക്ക് മാരകരോഗം പിടിപെട്ടിരിക്കുന്നത്. ഏഴു മാസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സുജാത. നാലു ലക്ഷം രൂപ ഇതിനോടകം ചികിത്സയ്ക്കായി ചിലവഴിച്ചു. പ്രായാധിക്യം കൊണ്ടും അസുഖം മൂലവും പണിയ്ക്കുപോലും പോകാന്‍ പറ്റാതെ നിത്യചെലവുകള്‍ക്ക് പോലും ആനന്ദന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഭാര്യയ്ക്ക് 47000 രൂപ വിലയുള്ള 16 ഇഞ്ചക്ഷനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആനന്ദനെ അടുത്തറിയുന്നവരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടും കടം വാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ഈ സാഹചര്യത്തില്‍ മുന്നോട്ടുള്ള ചികിത്സയ്ക്കായി നല്ല മനസ്സുകളുടെ സഹായം തേടുകയാണ് സുജാതയും കുടുംബവും. സുജാതയുടെ ചികിത്സാ സഹായത്തിനായി എസ്.ബി ടി.വി.പുരം എസ്.ബി.ടി യില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67089909516, ഐ.എഫ്.എസ്.സി SBIN0070479.