Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ നേതൃത്വസമ്മേളനം
20/06/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ യൂത്ത്മൂവ്‌മെന്റിന്റെ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ നേതൃത്വസമ്മേളനം യൂണിയന്‍ പ്രസിഡന്റ് രഞ്ജിത്ത് മൂലമ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടി. സമ്മേളനം യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജൂലൈ 30ന് യൂത്ത്മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് സന്ദീപിനും ജനറല്‍ കണ്‍വീനര്‍ ഡോ. രതീഷ് ചെങ്ങന്നൂരിനും പുതിയ ഭാരവാഹികള്‍ക്കും സ്വീകരണവും ഏകദിന നേതൃത്വപരിശീലന ക്യാമ്പും സംഘടിപ്പിക്കും. ആഗസ്റ്റ് 13ന് എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കുന്ന യുവജനസാഗരം പരിപാടി വന്‍വിജയമാക്കുന്നതിന് ശാഖകള്‍ തോറും സ്വാഗതസംഘങ്ങള്‍ രൂപീകരിക്കും. യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ മുഖ്യപ്രസംഗം നടത്തി. യോഗത്തില്‍ രഞ്ജിത്ത് രാജപ്പന്‍, അനീഷ് പുളിക്കമാലി, ഹരിമുരളി, വിഷ്ണു ആച്ചേരില്‍, അരുണ്‍ദേവ്, ബിനുഭാസ്‌ക്കരന്‍, വിനോദ് വി എന്‍, ശ്രീജിത്ത്, സന്തോഷ് മാത്താനം, വി ആര്‍ അജിത്കുമാര്‍, വി കെ രഘുവരന്‍, ബിനു വെളിയനാട് എന്നിവര്‍ പ്രസംഗിച്ചു.