Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും എഴുത്തുകാരനെ ആദരിക്കലും
20/06/2017
തോട്ടകം സി കെ എം യു പി സ്‌കൂളില്‍ വായനാദിനാഘോഷത്തിന്റെ ഭാഗമായി സാഹിത്യകാരനും ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ എം കെ ഷിബുവിന് സ്‌കൂള്‍ മാനേജര്‍ എന്‍ ഗോപാലകൃഷ്ണന്‍ പൊന്നാട അണിയിക്കുന്നു

വൈക്കം: തോട്ടകം സി കെ എം യു പി സ്‌കൂളില്‍ വായനാദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും എഴുത്തുകാരനെ ആദരിക്കലും നടത്തി. പി ടി എ പ്രസിഡന്റ് എം ഡി ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക അഞ്ചു മോഹന്‍, മാനേജര്‍ എന്‍ ഗോപാലകൃഷ്ണന്‍, ബി ശാലിനി മോഹന്‍, കെ എസ് സന്ധ്യ, എന്‍ വി സുനിത, മഞ്ചു വി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. പുസ്തക വിതരണം, ക്വിസ് മത്സരം, ലൈബ്രറിയിലേക്ക് പുസ്തക സമര്‍പ്പണം എന്നിവയും നടന്നു. സാഹിത്യകാരനും ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ എം കെ ഷിബുവിനെ ചടങ്ങില്‍ ആദരിച്ചു.