Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും
20/06/2017
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാദിനാഘോഷം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. പി ടി എ പ്രസിഡന്റ് പി ഡി സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി ഉദ്ഘാടനം ചെയ്തു. മോഹന്‍ ഡി ബാബു മുഖ്യ പ്രഭാഷണം നടത്തി. അംബരീഷ് ജി വാസു പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ ശശികല, പി ആര്‍ രാമചന്ദ്രന്‍, ടി സിനിമോള്‍, എസ് സുനില്‍ കുമാര്‍, വി വി അഭിലാഷ്, പ്രീത രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.