Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
20/06/2017
വല്ലകം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വായനാവാരാഘോഷവും അവാര്‍ഡ് വിതരണവും ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വായനദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.പീറ്റര്‍ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി ഒ ലിസി, പി ടി എ പ്രസിഡന്റ് എ ജെ സന്തോഷ്, വിദ്യാരംഗം പ്രസിഡന്റ് ജാന്‍സി, സെക്രട്ടറി അംബിക, ജസ്റ്റിന്‍, മാളവിക, ഡെല്ലാ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ കവിതാരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി.