Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിഖരങ്ങള്‍ വെട്ടിമാറ്റി
20/06/2017

വൈക്കം: നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രോഗികളും മറ്റ് യാത്രക്കാരും ബസ് കാത്തു നില്‍ക്കുന്ന തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയ്ക്ക് മുന്‍വശത്തെ വന്‍മരത്തിന്റെ അപകട ഭീഷണി ഉയര്‍ത്തി നിന്ന ശിഖരങ്ങള്‍ പൊതുമരാമത്ത് വകുപ്പും കെ എസ് ഇ ബി യും ചേര്‍ന്ന് വെട്ടിമാറ്റി. ഇതു സംബന്ധിച്ച് നിരവധി പരാതികളും സമരങ്ങളും സി പി ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ അനില്‍ ചള്ളാങ്കല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് നടപടിയുണ്ടായത്. സമാനമായ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്‍പിലെ വന്‍മരത്തിന്റെ ശിഖരവും മുറിച്ചു മാറ്റാന്‍ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് അനില്‍ ചള്ളാങ്കല്‍ അറിയിച്ചു.