Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദര്‍ശനത്തിന്റെ മഹാപ്രവാഹം മാനവഹൃദയങ്ങളില്‍ എത്തിക്കണം : പ്രീതി നടേശന്‍
19/06/2017
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ പ്രീമാര്യേജ് കൗണ്‍സലിംഗ് കോഴ്‌സിന്റെ സമാപന സമ്മേളനം എസ്.എന്‍ ട്ര്‌സറ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉ്ദ്ഘാടനം ചെയ്യുന്നു.

വൈക്കം: മനുഷ്യനിര്‍മ്മിതമായ എല്ലാ അതിര്‍വരമ്പുകളും തുടച്ചുനീക്കി ഗുരുദര്‍ശനത്തിന്റെ മഹാപ്രവാഹം മാനവഹൃദയങ്ങളില്‍ എത്തിക്കേണ്ടത് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു. തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ സംഘടിപ്പിച്ച പ്രീമാര്യേജ് കൗണ്‍സലിംഗ് കോഴ്‌സിന്റെ സമാപന സമ്മേളനം അടിയം 221 ശാഖയിലെ എസ്.എന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രീതി നടേശന്‍. പ്രായോഗിക ബുദ്ധിയും കഠിനാദ്ധ്വാനവും കൊണ്ട് ജനതയുടെ ആദരവ് പിടിച്ചു പറ്റിയ മെട്രോമാന്‍ ഡോ. ഇ.ശ്രീധരനെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യകണ്‌ഠേന രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ഗിവരഗിരിമഠം ശ്രീമദ് വിശാലാനന്ദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള ട്രോഫികളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണം നിര്‍വ്വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ മുഖ്യപ്രസംഗം നടത്തി. സുകുമാരി മാരാത്ത് എഴുതിയ 'ശ്രീനാരായണ ഗുരുചരിതം' എന്ന കവിതാ സമാഹാരം വിശാലാനന്ദസ്വാമികള്‍ പ്രീതി നടേശന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ രഞ്ജിത്ത് രാജപ്പന്‍, രഞ്ജിത്ത് മൂലമ്പുറം, പത്മിനി തങ്കപ്പന്‍, സുലഭ സജീവ്, മഞ്ജു സജി, സുരേഷ് തുണ്ടത്തില്‍, ധന്യ പുരുഷോത്തമന്‍, അജേഷ് കുമാര്‍, വിഷ്ണു, വി.ആര്‍ അജിത്കുമാര്‍, വി.കെ രഘുവരന്‍, വിജയന്‍ പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.