Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ഐ.ടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (എ.ഐ.ടി.ഇ) ഏരിയാ കണ്‍വന്‍ഷന്‍
19/06/2017
അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (എ.ഐ.ടി.ഇ) ഏരിയാ കണ്‍വന്‍ഷന്‍ എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഐ.ടി വികസനത്തിന്റെ സാധ്യകള്‍ പ്രയോജനപ്പെടുത്തി വൈക്കത്ത് ഐ.ടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (എ.ഐ.ടി.ഇ) ഏരിയാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. തെക്കേനട ഗ്രാന്റ്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജെ.ജെ പ്രദീപ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, എ.ഐ.ടി.ഇ ജില്ലാ സെക്രട്ടറി പി.അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 'കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് ഓപ്പറേറ്റിംഗ് സിസ്റ്റം-പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ ഡി.നവീന്‍ ക്ലാസ് എടുത്തു. ഭാരവാഹികളായി ജെ.ജെ പ്രദീപ് (പ്രസിഡന്റ്), അഡ്വ. അംബരീഷ് ജി.വാസു (വൈസ് പ്രസിഡന്റ്), സബീര്‍ ഇബ്രാഹിം (സെക്രട്ടറി), പി.ജി പ്രദീപ് (ജോയിന്റ് സെക്രട്ടറി), ജയ്‌സണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.