Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതിന് അധികാരികള്‍ നടപടി സ്വീകരിക്കണം
19/06/2017

വൈക്കം: താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (യു) ടൗണ്‍ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡെങ്കിപ്പനി, എച്ച്1 എന്‍1, മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നീ രോഗങ്ങള്‍ ബാധിച്ച് എത്തുന്നവര്‍ക്ക് ആവശ്യമായ മരുന്നോ പരിചരണമോ ലഭിക്കുന്നില്ല. ആശുപത്രി പരിസരം മാലിന്യങ്ങള്‍ നിറഞ്ഞ് രോഗവാഹികളായ കൊതുകുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രോഗികളുടെ ദയനീയാവസ്ഥ പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത്തരത്തില്‍ ഏറെ ശോച്യാവസ്ഥയിലായ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആശുപത്രിയുടെ പരിമിതികള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തി ആവശ്യമായ മരുന്നും ധനസഹായവും എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനതാദള്‍ (യു) ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സി. അംഗം ആര്‍.മോഹന്‍ദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഷീബ മോഹന്‍ദാസ്, എ.എ റഷീദ്, പരമേശ്വരന്‍ നായര്‍, റോസിലിന്‍ മാത്യു, സൗമിനി, ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.