Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം
19/06/2017

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തി. സമൂഹത്തിലെ ക്യാന്‍സറായി മാറിയിരിക്കുന്ന ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ നിന്ന് മോചനം നേടിയാലെ നമ്മുടെ സമൂഹം രക്ഷപെടൂ എന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് എന്‍.എസ്.എസ് യൂണിയന്‍ കമ്മറ്റിയംഗം പി.ജി.എം നായര്‍ സംസാരിച്ചു. യോഗത്തില്‍ എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. വിനോദ്കുമാറിന്റെ മാതാവ് സി.എല്‍ തങ്കമ്മ, പ്രശസ്ത നാടകാചാര്യന്‍ ടി.കെ ജോണ്‍, കാരിത്താസ് ഹോസ്പിറ്റലിന്റെ മുഖ്യകാര്യദര്‍ശിയായിരുന്ന ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് പി.എന്‍ ഭഗവതി, ഇന്‍ഡ്യ-പാക് അതിര്‍ത്തിയില്‍ ജീവന്‍ ബലികൊടുക്കേണ്ടി വന്ന ധീരജവാന്‍മാര്‍ തുടങ്ങിയവരുടെയെല്ലാം നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഇ.കെ ചന്ദ്രമോഹനന്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു.