Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ സാധനവാരം
19/06/2017
വൈക്കം അക്ഷയ ലേണിംഗ് സെന്റര്‍ സംഘടിപ്പിച്ച യോഗ സാധനവാരം സി.കെ ആശ എം.എല്‍.എ യോഗ ചെയ്തു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളുടെ ഭാഗമായി സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ വൈക്കം അക്ഷയ ലേണിംഗ് സെന്റര്‍ സംഘടിപ്പിച്ച യോഗ സാധനവാരം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ചെയര്‍മാന്‍ ബിജു രാഘവന്‍ അധ്യക്ഷത വഹിച്ചു. എസ്.ആര്‍.സി റിസോഴ്‌സ് പേഴ്‌സണ്‍ ഡോ.എം.വിജയന്‍പിള്ള 'യോഗയും ശരീര ശാസ്ത്രവും' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ഉണ്ണികൃഷ്ണന്‍, ഗിരീഷ് കുമാര്‍, ആനന്ദകൃഷ്ണന്‍, മിഥുന, മാലിനി, അക്ഷയ ഭദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാരാചരണത്തിന്റെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാ ക്ലാസ്സുകളും, ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.