Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡ്ദാനവും അനുമോദന സമ്മേളനവും
19/06/2017
വിശ്വകര്‍മ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കരുണാകരന്‍ ആചാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അഖിലകേരള വിശ്വകര്‍മ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും അനുമോദന സമ്മേളനവും നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കരുണാകരന്‍ ആചാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ യെ ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ് മനോഹരന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.എച്ച്.ഡി ലഭിച്ച എം.എസ് അജയകുമാറിനും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി.കെ ആശ എം.എല്‍.എ അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി ടി.സി വിജയന്‍, ടി.എസ് രാഘവന്‍, എസ്.കൃഷ്ണന്‍, എസ്.ശ്രീകുമാര്‍, ടി.എസ് സാബു, എം.എസ് രാമചന്ദ്രന്‍, വിലാസിനി ശിവരാമന്‍, ഓമന വിജയന്‍, ഇ.എസ് നിധീഷ്, കെ.എന്‍ തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.