Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇഫ്താര്‍ സ്‌നേഹവിരുന്ന് സൗഹാര്‍ദ്ദത്തിന്റെ കൂട്ടായ്മയായി.
17/06/2017
ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സ്‌നേഹ വിരുന്ന് വൈക്കം ടൗണ്‍ മുസ്ലീം ജുമാഅത്ത് ഇമാം മുഹമ്മദ് സാജിദ് ബദ്‌രി വിഭവങ്ങള്‍ വിളമ്പി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹവിരുന്ന് സൗഹാര്‍ദ്ദത്തിന്റെ കൂട്ടായ്മയായി. ബീഫും, പത്തിരിയും, റൊട്ടിയും, പഴവര്‍ഗ്ഗങ്ങളും വിളമ്പിയ സല്‍ക്കാരത്തില്‍ എല്ലാ വിഭാഗങ്ങളും പങ്കെടുത്ത് സ്‌നേഹം പങ്കുവച്ചു. വൈക്കം ടൗണ്‍ മുസ്ലീം ജുമാഅത്ത് ഇമാം മുഹമ്മദ് സാജിദ് ബദ്‌രി വിഭവങ്ങള്‍ വിളമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.രഘു നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. നടേല്‍ പള്ളി വികാരി ഫാ.ജോസ് തടത്തില്‍, നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി, പി എം സന്തോഷ് കുമാര്‍, ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, പി എം സുനില്‍കുമാര്‍, കെ സുരേഷ് കുമാര്‍, വി മോഹനന്‍, വി നന്ദുലാല്‍, ടി പി ദിനേശന്‍, പ്രതാപന്‍, അംബിക ദിലീപ്, സി ഒ അബ്രഹാം, ഹാരിഷ് എന്നിവര്‍ പങ്കെടുത്തു. സ്‌നേഹ വിരുന്നിനു ശേഷം ഹരിത മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയും നടത്തി.