ടി.കെ ജോണിനെ അനുസ്മരിച്ചു
17/06/2017
തലയോലപ്പറമ്പ്: ജന്മനാടായ വൈക്കത്തെ നാടകങ്ങളിലുടെ പുറംലോകത്ത് അറിയിച്ച പ്രതിഭയിരുന്നു ടി.കെ.ജോണ്‍ എന്ന് നാടകകൃത്തും നോവലിസ്റ്റുമായ വൈക്കം ചിത്രഭാനു. വൈക്കം മുഹമ്മദ് ബഷിര്‍ സ്മാരക സമിതിയുടെ നേത്യത്വത്തില്‍ ടി.കെ. ജോണിന്റെ വേര്‍പാടില്‍ നടത്തിയ അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍.ഡി.ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ലളിതകലാ അക്കാദമി മുന്‍സെക്രട്ടറി എം.കെ ഷിബു ഡോ. എസ്. പ്രീതന്‍, ടി.കെ. സഹദേവന്, കെ.ആര് സുശീലന്, പി.ബി രാജുകാലയില്, പി.ജി ഷാജിമോന്‍, പ്രണവം ഗോപാലക്യഷ്ണന്, പി.ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.