Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അസ്ഥി സാന്ദ്രത നിര്‍ണ്ണയ ക്യാമ്പ്
16/06/2017
ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ വൃദ്ധജനങ്ങള്‍ക്കായി നടത്തിയ സൗജന്യ അസ്ഥി സാന്ദ്രത നിര്‍ണ്ണയ ക്യാമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാഗോപി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മധ്യവയസ്‌ക്കരും വാര്‍ദ്ധക്യത്തില്‍ എത്തിയവരുമായവരുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് സൗജന്യ അസ്ഥി സാന്ദ്രത നിര്‍ണ്ണയ ക്യാമ്പ് നടത്തി. അസോസിയേഷനിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. റോട്ടറി ഹാളില്‍ നടന്ന യോഗം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ രഘുനന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം സന്തോഷ്‌കുമാര്‍, ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, അംബിക ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.