Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ മരുന്ന് വിതരണവും
16/06/2017
നഗരസഭ 9-ാം വാര്‍ഡില്‍ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പകര്‍ച്ച പനിയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി ഡോ. നിഷ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ 9-ാം വാര്‍ഡ് അയല്‍ക്കുട്ടങ്ങളുടെയും അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രത്തിന്റെയും റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ പകര്‍ച്ച പനിയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ മരുന്ന് വിതരണവും നടത്തി. സമ്മേളനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപി ഉദ്ഘാടനം ചെയ്തു. ഡോ. നിഷ മോഹനന്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എന്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രേരക് ഉഷാകുമാരി, കെ സി ധനപാലന്‍, വിജയകുമാരി, നിഷ, ഓമന എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ക്ക് വൃക്ഷതൈകളും വിതരണം ചെയ്തു.