Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സ്
16/06/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടന കര്‍മ്മം വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ ജയപ്രകാശ് നിര്‍വ്വഹിക്കുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടന കര്‍മ്മം അടിയം ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി കെ ജയപ്രകാശ് നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു, പത്മിനി തങ്കപ്പന്‍, ഇ കെ സുരേന്ദ്രന്‍, വിഷ്ണു ആച്ചേരില്‍, ധന്യ പുരുഷോത്തമന്‍, മഞ്ചുസജി, ഗിരിജ കമല്‍, കുമാരി മോഹന്‍, വിജയന്‍ പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യുവതലമുറയുടെ ഭക്ഷണശീലം എന്ന വിഷയത്തില്‍ ഡോ. വിപിന്‍ മോഹനും, സൈബര്‍ കുറ്റകൃത്യങ്ങളും യുവജനങ്ങളും എന്ന വിഷയത്തില്‍ ജനമൈത്രി പോലീസ് ഓഫീസര്‍ റ്റി ആര്‍ മോഹനന്‍, സ്ത്രീപുരുഷ മനശാസ്ത്രവും കുടുംബബന്ധവും എന്ന വിഷയത്തില്‍ ഡോ. ഗ്രേസ് ലാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.