നിവേദനം നല്കി.
01/01/2016
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ അടിയന്തിരമായി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി എക്സി. അംഗം മോഹന്‍ ഡി.ബാബു ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്കി. വൈക്കത്തുനിന്നും രാവിലെ 5.10ന് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്, ട്രെയിന്‍ സമയം മാററിയതിനാല് സ്ഥിരം യാത്രക്കാര്‍ക്ക് ഇപ്പോള്‍ സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇതുമൂലം തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും യാത്ര ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുന്നത്. വൈക്കത്തുനിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കും പലപ്പോഴും ബസുകള്‍ കൃത്യമായി ലഭിക്കാറില്ല. നിരന്തരം സര്‍വീസുകള്‍ റദ്ദാക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും മോഹന്‍ ഡി.ബാബു ആവശ്യപ്പെട്ടു.