Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുവിഭാഗത്തിലേക്ക് മാറ്റുവാന്‍ ഒരവസരം കൂടി
16/06/2017

വൈക്കം: അനര്‍ഹരായവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് മാറ്റുവാന്‍ ഒരവസരം കൂടി നല്‍കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനം, ബാങ്ക് ജീവനം അല്ലെങ്കില്‍ സര്‍വ്വീസ് പെന്‍ഷന്‍ പറ്റുന്നവരും, 25000 രൂപയ്ക്ക് മേല്‍ മാസവരുമാനമുള്ളവരും, നാലു ചക്രവാഹനമുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ആദായ നികുതി അടവുള്ളവര്‍, 1 ഏക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍ തുടങ്ങിയ ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനായി റേഷന്‍കാര്‍ഡ് വിതരണ കൗണ്ടറില്‍ ബന്ധപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വൈക്കം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.