Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ സാധനാ വാരാചരണം സംഘടിപ്പിക്കും.
16/06/2017

വൈക്കം: അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് യോഗ സാധനാ വാരാചരണം സംഘടിപ്പിക്കും. 18 മുതല്‍ 25 വരെയുള്ള വാരാചരണത്തിന്റെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാക്ലാസ്സുകളും, ബോധവല്‍ക്കരണ പരിപാടികളും നടത്തും. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ വൈക്കം അക്ഷയ ലേണിംഗ് സെന്ററാണ് വാരാചരണം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന കര്‍മ്മം സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കും. ക്ലാസ്സുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളും ക്ലബ്ബുകളും 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.