Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍നിര്‍മ്മിത ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും സ്വകാര്യ ബസ്സുകള്‍ ദളവാക്കുളത്ത് വരാതെ സര്‍വ്വീസ് നടത്തുകയാണെന്ന് താലൂക്ക് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍
15/06/2017

വൈക്കം: പുനര്‍നിര്‍മ്മിത ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും സ്വകാര്യ ബസ്സുകള്‍ ദളവാക്കുളത്ത് വരാതെ സര്‍വ്വീസ് നടത്തുകയാണെന്ന് താലൂക്ക് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ആരോപിച്ചു . പഴയ ബസ് സ്റ്റാന്റിന്റെ സ്ഥലപരിമിതിമൂലമാണ് കിഴക്കേനടയില്‍ ദളാവാക്കുളത്ത് ബസ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഥലം വിലയ്ക്ക് വാങ്ങുവാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്. ഏകദേശം 3 കോടിയോളം രൂപാ വിവിധ പദ്ധതികളില്‍പ്പെടുത്തി ചെലവഴിച്ചിട്ടും ബസ്സുടമകള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദളവാക്കുളവുമായി ബന്ധിപ്പിച്ച വൈക്കം ടൗണിലെ ഗതാഗത സംവിധാനം 2001-ല്‍ പരിഷ്‌ക്കരിച്ചു. പുളിഞ്ചുവട് വഴി ദളവാക്കുളത്തേയ്ക്ക് സ്വകാര്യബസ്സുകള്‍ക്ക് കടന്നുപോകുന്നതിനുള്ള അസൗകര്യം പരിഗണിച്ച് പെരിഞ്ചില്ലയില്‍ നിന്നും ലിങ്ക് റോഡ് നിര്‍മ്മിച്ചിട്ടും പുളിഞ്ചുവട് വഴിയുള്ള സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ഓട്ടം ലിങ്ക് റോഡ് വഴി ക്രമീകരിക്കുന്നതിനും ഗതാഗത ഉപദേശക സമിതി തീരുമാനിച്ചതും ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിച്ചതോടെ ടൗണിലൂടെയുള്ള ഗതാഗത സംവിധാനത്തില്‍ ഗതാഗത ഉപദേശക സമിതി ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുള്ളതുമാണ്. സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് ആരംഭിക്കുന്നത് ദളവാക്കുളത്തു നിന്നും വേണമെന്ന ഗതാഗത ഉപദേശക സമിതി തീരുമാനം നടപ്പിലാക്കുവാന്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തയ്യാറാവണമെന്ന് താലൂക്ക് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. ദളവാക്കുളത്ത് നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നതിന് ചില സ്വകാര്യ ബസ്സുകള്‍ തയ്യാറാവാതെ റോഡരുകുകളിലും, പെട്രോള്‍പമ്പ്, വര്‍ക്ക്‌ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ മുന്‍വശത്ത് പാര്‍ക്ക് ചെയ്ത ശേഷം വടക്കേനട -പടിഞ്ഞാറെനട വഴി പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി പോകുകയാണ് ചെയ്യുന്നത്. ആര്‍.ടി.ഒ ബോര്‍ഡിന്റെ അധികാരമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിലവിലുള്ള പഴയ സ്റ്റാന്റിലെ സ്ഥലപരിമിതിയും പ്രധാന റോഡ് കടന്നുപോകുന്നതും അനധികൃത കച്ചവട സ്ഥാപനങ്ങള്‍ കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തിടത്ത് അധിക സമയം പാര്‍ക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സ്വകാര്യ ബസ്സുകള്‍ ദളവാക്കുളത്തു നിന്നും സര്‍വ്വീസ് ആരംഭിച്ച് തെക്കേനട, പടിഞ്ഞാറെ നട വഴി നിലവിലെ ബസ്സ് സ്റ്റാന്റിലെ ബസ്സ് ബേയില്‍ രണ്ട് മിനിട്ട് മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റിപോകുന്നതിന് തയ്യാറാവണം. വൈക്കത്തേക്ക് വലിയകവല-പെരിഞ്ചില്ല ലിങ്ക് റോഡ് വഴി ദളവാക്കുളത്ത് പാര്‍ക്ക് ചെയ്യുന്നതിന് പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ അവശ്യപ്പെട്ടു. ദളവാക്കുളത്ത് നിന്നും സര്‍വ്വീസ് ആരംഭിക്കാത്ത ബസ്സുകള്‍ കണ്ടെത്തി ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി ദളവാക്കുളത്ത് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും താലൂക്ക് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.