Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷ്ടാവിനെ പിടികൂടി
15/06/2017
തിയ്യോ

വൈക്കം: പൊതു സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പട്ടണക്കാട് പാലക്കല്‍ ഓമനക്കുട്ടന്‍ എന്ന് വിളിക്കുന്ന തിയ്യോ (50) വ്യാഴാ്‌ഴ്ച പുലര്‍ച്ചേ മോഷണം നടത്തുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളടങ്ങിയ ബാഗുമായി വൈക്കം പോലീസിന്റെ പിടിയിലായി. മഴക്കാലമായതോടെ മോഷണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥിരം മോഷ്ടാക്കളെ നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തിയോ പിടിയിലായത്. വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വടക്കേനട ഗേള്‍സ് സ്‌കൂള്‍, വൈക്കം വെസ്റ്റ് മടിയത്ര സ്‌കൂള്‍, പുത്തന്‍പാലം ഗവണ്‍മെന്റ് സ്‌കൂള്‍, വെച്ചൂര്‍ സെന്റ് മൈക്കിള്‍സ്, ഉല്ലല എന്‍.എസ്.എസ്, വടയാര്‍ സെന്റ് ലൂയീസ് തുടങ്ങിയ സ്‌കൂളുകളിലും വെച്ചൂര്‍ കൃഷിഭവന്‍, വല്ലകം ആയുര്‍വേദ ആശുപത്രി, വല്ലകം കയര്‍ സൊസൈററി, ഐ.സി.ഡി.എസ് ചാലപ്പറമ്പ്, ഉദയനാപുരം വില്ലേജ് ഓഫീസ്, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിഴക്കേനട ഗൗഡസാരസ്വത ക്ഷേത്രം എന്നിവിടങ്ങളിലും വടയാര്‍, ഇത്തിപ്പുഴ, നാനാടം, കൊതവറ, തോട്ടകം കള്ളുഷാപ്പുകളിലും വിവിധ സ്ഥലങ്ങളിലായി നിരവധി സ്റ്റേഷനറി കടകളിലും മോഷണം നടത്തിയിട്ടുണ്ട്. ഇയാള്‍ വൈക്കം, ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട്, മാരാരിക്കുളം, കുത്തിയതോട്, ആലപ്പുഴ സൗത്ത്, അരൂര്‍ പൊലീസ് സ്റ്റേഷനുകളിലായി അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ജയിലില്‍ നിന്നിറങ്ങിയാല്‍ പതിവ് ശൈലിയില്‍ മോഷണം തുടരുകയെന്നതാണ് ഇയാളുടെ ഇഷ്ടവിനോദം. വൈക്കം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വൈക്കം വില്ലേജ് ഓഫീസിന് സമീപത്തു നിന്നാണ് സി.ഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.സാഹില്‍, പി.കെ ജോളി, കെ.നാസര്‍, പി.ആര്‍ സുശീലന്‍, അനുമോദ് എന്നിവരടങ്ങിയ ഷാഡോ പോലീസ് സംഘം ഇയാളെ പിടികൂടിയത്.