Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധം രേഖപ്പെടുത്തി.
15/06/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അമ്മയ്‌ക്കൊരു മരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13-ാം വാര്‍ഡിലെ സെന്റ് ലൂയീസ് എല്‍ പി സ്‌കൂളിന് സമീപം നടത്തിയ കണ്ടല്‍ച്ചെടി നടീലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാതെ മെമ്പറായ വിജയകുമാരി രാമചന്ദ്രനെ മാറ്റി നിര്‍ത്തുകയും, പക്ഷപാതപരമായി പെരുമാറുകയും, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെ സി പി ഐ വടയാര്‍ സൗത്ത് ബ്രാഞ്ച് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ നിന്ന് ഈ ഗ്രാമപഞ്ചായത്തിനെ മാറ്റി നിര്‍ത്തുന്ന രീതിയാണ് യൂ ഡി എഫ് പഞ്ചായത്ത് ഭരണസമിതി അവലംബിക്കുന്നത്. പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടികളില്‍ എല്ലാം തന്നെ തികഞ്ഞ രാഷ്ട്രീയ വിദ്വേഷവും പകപോക്കലും നടത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തികള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് സി പി ഐ വടയാര്‍ സൗത്ത് ബ്രാഞ്ച് കമ്മറ്റി പറഞ്ഞു.