Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.
15/06/2017

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിന്റെയും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ബ്രഹ്മമംഗലം ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം നടന്ന ക്യാമ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനാ ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ. സ്‌നേഹ, ഡോ. ഷൈനി, ഡോ. മായ എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.