Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചന സമ്മേളനം നടത്തി.
15/06/2017

വൈക്കം: പ്രമുഖ നടനും സംവിധായകനുമായ ടി കെ ജോണിന്റെ വേര്‍പാടില്‍ നാടകപ്രവര്‍ത്തകര്‍ അനുശോചന സമ്മേളനം നടത്തി. വൈക്കം പള്ളി പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ സി കെ ആശ എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രദീപ് മാളവിക, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്, ശ്രീ മൂലനഗരം മോഹന്‍, സി കെ ശശി, ചെമ്പില്‍ അശോകന്‍, നാഗേഷ് ബാബു, മോഹന്‍ ഡി ബാബു. അഡ്വ. എ സനീഷ് കുമാര്‍, പോള്‍സന്‍ ജോസഫ്, അഡ്വ. അംബരീഷ് ജി വാസു, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.