Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ ഐ വൈ എഫ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു
15/06/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കണ്ടല്‍ച്ചെടി നടീലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വാര്‍ഡുമെമ്പറായ വിജയകുമാരി രാമചന്ദ്രന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും ഉദ്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തുകയും, പക്ഷപാതപരമായി പെരുമാറുകയും, രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെ പ്രതികരിക്കുവാന്‍ എ ഐ വൈ എഫ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. കുറച്ച് കാലങ്ങളായി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ഭരണസ്തംഭനവും വികസന മുരടിപ്പും തുടര്‍ക്കഥയാവുകയാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസനപദ്ധതികളില്‍ നിന്ന് ഈ പഞ്ചായത്തിനെ പിന്നോട്ട് വലിക്കുന്ന രീതിയില്‍ പെരുമാറുകയാണ് പഞ്ചായത്ത് ഭരിക്കുന്ന യൂ ഡി എഫ് ഭരണസമിതി. പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടികളിലെല്ലാം തന്നെ തികഞ്ഞ രാഷ്ട്രീയ വിദ്വേഷവും പകപോക്കലും നടത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുവാനും പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും എ ഐ വൈ എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ജനാധിപത്യത്തോടുള്ള അവഹേളനവും രാഷ്ട്രീയ ഗൂഢ ലക്ഷ്യത്തോടുകൂടിയുള്ളതാണെന്നും പൊതുജനം ഇത് തിരിച്ചറിയണമെന്നും ഇവരെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും എ ഐ വൈ എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മാത്യൂസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടിനു അരവിന്ദ്, അനുശ്രീ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.