Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം തുടരുന്നു.
31/12/2015
എ.ഐ.വൈ.എഫ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ 10-ാം ദിവസത്തെ സമരം സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം തുടരുന്നു. 10-ാം ദിവസത്തെ സമരം സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി.കെ ആശ അധ്യക്ഷത വഹിച്ചു. എം.കെ ശീമോന്‍, അഡ്വ. എ.മനാഫ്, എസ്.ബിജു, അഡ്വ. എസ്.പി സുജിത്ത്, പി.എസ് മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇപ്‌ററ മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. അഭിലാഷ്, റെജിമോന്‍, ഷാജി, രതീഷ്, സത്യരാജ് എന്നിവരാണ് ഇന്നലെ നിരാഹാരം ആരംഭിച്ചത്.