Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേതൃത്വ സമ്മേളനം
14/06/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വ സമ്മേളനം യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന് സ്വന്തമായി സ്ഥലവും ഓഫീസ് മന്ദിരവും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും, ശിവഗിരി മഹാസമാധി മന്ദിരഗുരുദേവ പ്രതിഷ്ഠാ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും 10 പ്രാര്‍ത്ഥനായോഗങ്ങളും യൂണിയന്റെ കീഴില്‍ നടത്തുന്നതിനും, യൂത്ത്മുവ്‌മെന്റ്, സൈബര്‍സേന, വനിതാസംഘം പ്രവര്‍ത്തനങ്ങള്‍ എല്ലാ ശാഖകളിലും ശക്തമാക്കുന്നതിനും, മുഴുവന്‍ ശാഖകളിലെയും കുടുംബയൂണിററ് ഭാരവാഹികള്‍, ശാഖാ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന ഏകദിന പരിശീലനക്യാമ്പ് ആഗസ്റ്റ് മാസത്തില്‍ നടത്തുന്നതിനും ക്യാമ്പില്‍ ജനറല്‍ സെക്രട്ടറിയെ പങ്കെടുപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ രഞ്ജിത്ത് രാജപ്പന്‍, പത്മിനി തങ്കപ്പന്‍, സുലഭ സജീവ്, ഹരീഷ്, വിഷ്ണു ആച്ചേരില്‍, പി കെ ജയകുമാര്‍, രഞ്ജിത്ത് മഠത്തില്‍, അജീഷ്‌കുമാര്‍, സത്യന്‍ മലങ്കോട്ടില്‍, വിജയന്‍ പാറയില്‍, സത്യന്‍ ചിത്തിര, പീതാംബരന്‍ വെള്ളൂര്‍, സോമനാഥന്‍, സജീവ് മാവുങ്കല്‍, ചന്ദ്രബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.