Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാനത്ത് 2000 നീതി സ്റ്റോറുകള്‍ പുതിയതായി തുടങ്ങും: മന്ത്രി
14/06/2017
വൈക്കം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം കൊച്ചുകവലയില്‍ തുടങ്ങിയ ഏഷ്യന്‍ പെയിന്റ്‌സ് ഷോറും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സഹകരണ വകുപ്പ് 2000 നീതി സ്റ്റോറുകളും 1500 നീതി മെഡിക്കല്‍ ഷോപ്പുകളും കൂടി പുതിയതായി തുടങ്ങുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈക്കം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം കൊച്ചുകവലയില്‍ തുടങ്ങിയ ഏഷ്യന്‍ പെയിന്റ്‌സ് ഷോറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ പൊതു വിപണിയില്‍ നിന്നും ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ എക്‌സ്. എം.എല്‍.എ ആദ്യ വില്‍പ്പന നടത്തി. ബാങ്ക് പ്രസിഡന്റ് ടി.സി വിനോദ്, എം.ബിനോയ് കുമാര്‍, വി.എ രമേഷ്, നിര്‍മലാ ഗോപി, ടി.എന്‍ രമേശന്‍, വി.വി പത്മനാഭന്‍, കെ.ജോര്‍ജ്ജ് ഫിലിപ്പ്, എം.ജി.ജയന്‍, ഡോ.സി.ആര്‍ വിനോദ് കുമാര്‍, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, വി.വി.സത്യന്‍, ഡി.രഞ്ജിത്ത് കുമാര്‍, പി.ശിവദാസ്, പി.കെ ഹരിദാസ്, ടി.ബി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.