Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനക്ലാസ് ഉദ്ഘാടനം ചെയ്തു
14/06/2017

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറി ആഭിമുഖ്യത്തില്‍ നടത്തുന്ന പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്കായുള്ള തീവ്രപരിശീലന ക്ലാസിന്റെ ഉദ്ഘാടനം കാരക്കല്‍ ഗവണ്‍മെന്റ് കോളേജ് അസോ. പ്രൊഫ. ഡോ. കെ.കെ ശിവദാസന്‍ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആലത്തൂര്‍ എസ്.എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ.എന്‍ ശിവദാസും, വയനാ മത്സരവിജയികളെ ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജ് അസോ. പ്രൊഫ. ഡോ. രശ്മി സുനിലും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സമ്മേളനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി, കാരിക്കോട് ജി.എം.വി.എച്ച്.എസ് അധ്യാപകന്‍ കെ.ആര്‍ ദീപുകുമാര്‍, ലൈബ്രറി വൈസ് പ്രസിഡന്റ് പി.എം സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി ദിന്റോഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാന്തിഗിരി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്‌റ് ഡോ. സജീവ്കുമാര്‍ ക്ലാസ് എടുത്തു