Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴയോരങ്ങള്‍ക്ക് കണ്ടല്‍ സംരക്ഷണം
14/06/2017

തലയോലപ്പറമ്പ്: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യുവജനകേന്ദ്രവും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പുഴയോരങ്ങളുടെ സംരക്ഷണാര്‍ത്ഥം കണ്ടല്‍ നട്ടു. പഞ്ചായത്തിലെ പുഴയോരങ്ങളില്‍ മുഴുവന്‍ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി മഴക്കുഴി നിര്‍മാണം, തോട്, കുളം ആശുപത്രി, സ്‌ക്കൂള്‍ വൃത്തിയാക്കല്‍ എന്നിവ നടത്തി. ആയിരത്തിഅഞ്ഞൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. വാരാഘോഷം പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുഴയോര സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍ നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, ഷിജി വിന്‍സന്റ്, സജിമോന്‍ വര്‍ഗീസ്, ബിനു ചന്ദ്രന്‍, ഇ.കെ രാധാകൃഷ്ണന്‍, കെ.കെ ഷാജി, മോളി വര്‍ഗീസ്, നിര്‍മല മാര്‍ട്ടിന്‍, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.