Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം നടത്തി.
13/06/2017

വൈക്കം: നഗരസഭയുടെ 20-ാം വാര്‍ഡില്‍ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം നടത്തി. വാര്‍ഡു വികസന സമിതിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന ക്യാമ്പ് കൗണ്‍സിലര്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. നിഷ, ഡോ. ജീന എന്നിവരുടെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനികള്‍ക്കെതിരായ ഹോമിയോ പ്രതിരോധ മരുന്നുകളാണ് വിതരണം ചെയ്തത്.