Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ മദ്യനയം ശരിവച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ എ.ഐ.ടി.യൂ.സി സ്വാഗതം ചെയ്തു.
31/12/2015
സര്‍ക്കാര്‍ മദ്യനയം ശരിവച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ കേരള സ്റ്റേററ് ചെത്തു തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യൂ.സി) സ്വാഗതം ചെയ്തു. യഥേഷ്ടം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അനുവാദം കൊടുത്ത സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണം. ബാറുകള്‍ അടഞ്ഞതോടെ വ്യാജമദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും പ്രചാരം വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ വ്യാപനം തടയുവാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം. വീര്യം കൂടിയ മദ്യം ഘട്ടംഘട്ടമായി കുറയ്ക്കുന്ന നയം സ്വീകരിച്ച ഗവണ്‍മെന്റ് പരമ്പരാഗത കള്ളുചെത്തു വ്യവസായം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കള്ളു വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനുള്ള ഫലപ്രദമായ നടപടികള്‍ കൈകൊള്ളുന്നില്ല. ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കണമെന്നും കള്ളു വ്യവസായത്തിന്റെ പൂര്‍ണ്ണമായ ചുമതല ടോഡി ബോര്‍ഡിനെ ഏല്പിക്കുവാന്‍ തയ്യാറാകണമെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.