Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചിച്ചു.
13/06/2017

വൈക്കം: മലയാള നാടകവേദിയുടെ അതികായന്‍മാരിലൊരാളായ ടി കെ ജോണിന്റെ നിര്യാണത്തില്‍ ഇപ്റ്റ വൈക്കം മണ്ഡലം കമ്മറ്റി അനുശോചിച്ചു. മലയാള നാടകവേദിക്ക് സമഗ്രസംഭാവനകള്‍ നല്‍കിയ അതുല്യകലാകാരനായിരുന്നു ടി കെ ജോണ്‍. എന്‍ മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ്, ജില്ലാ സെക്രട്ടറി പി ജി ഷണ്‍മുഖന്‍, പി എസ് മുരളീധരന്‍, കെ രമേശന്‍, പി സോമന്‍പിള്ള, സിന്ധു മധുസൂദനന്‍, സി പി ലെനിന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി ടി അപ്പുക്കുട്ടന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.