Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേതൃത്വപരിശീലന ക്യാമ്പ്
13/06/2017
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ വനിതാസംഘം സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ഉദ്ഘടാനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നേതൃത്വപരിശീലന ക്യാമ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് പത്മിനി തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ സംഘടനാ സന്ദേശം നല്‍കി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി മാത്യൂ, വനിതാസംഘം സെക്രട്ടറി സുലഭ സജീവ്, മഞ്ചു സജി, ധന്യ പുരുഷോത്തമന്‍, വിഷ്ണു ആച്ചേരില്‍, അജീഷ് കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.