അനുശോചിച്ചു
13/06/2017
വൈക്കം: നാടകനടനും സംവിധായനും വൈക്കം മാളവികയുടെ സ്ഥാപകനുമായ ടി.കെ ജോണിന്റെ നിര്യാണത്തില്‍ കെ.കരുണാകരന് സ്മൃതിവേദി അനുശോചിച്ചു. നിയോജകമണ്ഡലം ചെയര്മാന് എം.ടി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനയോഗം അഡ്വ. വി.വി സത്യന് ഉദ്ഘാടനം ചെയ്തു. എം.അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, വിവേക് പ്ലാത്താനത്ത്, സന്തോഷ് ചക്കനാടന്‍, ബാലാജി പൈ, ജി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.