Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യഭദ്രത: വാതില്‍പ്പടി വിതരണത്തില്‍ കല്ലുകടി
13/06/2017

വൈക്കം: ജില്ലയില്‍ നടപ്പിലാക്കി തുടങ്ങിയ വാതില്‍പ്പടി വിതരണത്തില്‍ തുടക്കത്തിലേ കല്ലുകടി. വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യതയോടെ തൂക്കി നല്‍കാനും, ചാക്കുതാര (നെറ്റ് വെയിറ്റ്) നല്‍കുവാനും ചില താലൂക്കുകളില്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഹോള്‍സെയില്‍ ബിനാമികളും ചില അധികാരികളും തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു. ഇലക്‌ട്രോണിക് ത്രാസ് ഉപയോഗിക്കാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മതിയായ സ്റ്റോക്ക് ഒന്നിച്ചു ലഭ്യമാക്കാതിരിക്കുക, മുന്‍ഗണനാക്രമം പാലിക്കാത്തതും പഞ്ചായത്തുതല ഏകീകരണമില്ലായ്മയും ഗോബ്ലോ നയവും വാഹന ഇറക്കുകൂലി പ്രശ്‌നങ്ങളും വിതരണത്തിന്റെ താളം തെറ്റിക്കുക്കുകയാണെന്നും ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം ആരോപിച്ചു. പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി. ജില്ലാ പ്രസിഡന്റ് വി.ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി രാജു പി.കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സേവ്യര്‍ ജെയിംസ്, ബാബു ചെറിയാന്‍, കെ.കെ ശിശുപാലന്‍, ട്രഷറര്‍ കെ.രാധാകൃഷ്ണന്‍, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, സാബു ബി.നായര്‍, തുളസിദാസ്, ലിയാക്കത്ത് ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.