Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കൃതി റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു
13/06/2017

വൈക്കം: നഗരസഭ 18-ാം വാര്‍ഡില്‍ ആച്ചോത്ത്-അരയത്തില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കുടുംബങ്ങള്‍ ചേര്‍ന്ന് സംസ്‌കൃതി എന്ന പേരില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. മരോട്ടിക്കല്‍ ഹരികൃഷ്ണന്റെ വസതിയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മനോഹരന്‍ അശ്വിന്‍ നിവാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശിവരാമന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ത്തികേയന്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വിജയന്‍ (രക്ഷാധികാരി), മനോഹരന്‍ (പ്രസിഡന്റ്), ധനപാലന്‍ (വൈസ് പ്രസിഡന്റ്), കാര്‍ത്തികേയന്‍ (സെക്രട്ടറി), രാജീവ് (ജോയിന്റ് സെക്രട്ടറി), ഹരികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.