Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 7-ാമത് പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സ് 16, 17, 18 തീയതികളില്‍
12/06/2017

തലയോലപ്പറമ്പ്: കെ ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 7-ാമത് പ്രീമാര്യേജ് കൗണ്‍സിലിംഗ് കോഴ്‌സ് 16, 17, 18 തീയതികളില്‍ 221-ാം നമ്പര്‍ അടിയം ശാഖാ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും. 16ന് രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം വൈക്കം ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് കെ സുഭാഷ് ഉദ്ഘാടനം ചെയ്യും.യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സ്വാഗതമാശംസിക്കുന്ന ചടങ്ങിന് പ്രസിഡന്റ് ഇ ഡി പ്രകാശന്‍ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10ന് 'യുവതലമുറയുടെ ഭക്ഷണശീലവും ജീവിതശൈലീരോഗങ്ങളും' എന്ന വിഷയത്തെ കുറിച്ച് ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ വിപിന്‍ മോഹനും ഉച്ചയ്ക്ക് 2 മുതല്‍ 'സ്ത്രീപുരുഷ മനശാസ്ത്രവും കുടുംബബന്ധവും' എന്ന വിഷയത്തെ കുറിച്ച് ഡോ. ഗ്രേസ് ലാലും ക്ലാസ്സെടുക്കും. 17ന് രാവിലെ 10ന് 'വിവാഹജീവിതത്തിലെ ലൈംഗികത' എന്ന വിഷയത്തെ കുറിച്ച്് ഡോ.ശരത്ചന്ദ്രനും ഉച്ചയ്ക്ക് 1.45 മുതല്‍ 'ദാമ്പത്യം ശ്രീനാരായണ ധര്‍മ്മത്തില്‍' എന്ന വിഷയത്തെ കുറിച്ച് വിശ്വപ്രകാശം എസ് വിജയാനന്ദും ക്ലാസ് നയിക്കും. 18ന് രാവിലെ 9.30 മുതല്‍ 'വ്യക്തിത്വ വികസനം' എന്ന വിഷയത്തെ കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ വി അനൂപ് ക്ലാസ് നയിക്കും. 1.30 മുതല്‍ 'പിണ്ഡനന്ദി' എന്ന വിഷയത്തെ അധികരിച്ച് ശിവഗിരി മഠം ശ്രീമദ് വിശാലാനന്ദ സ്വാമികള്‍ ക്ലാസ് നയിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും എസ് എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. വനിതാ യൂണിയന്‍ പ്രസിഡന്റ്