Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ സമ്മേളനവും പഠനോപകരണ വിതരണവും
12/06/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ മിഠായിക്കുന്നം ശാഖയില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനവും പഠനോപകരണ വിതരണവും യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ 6009-ാം നമ്പര്‍ മിഠായിക്കുന്നം ശാഖയില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനവും പഠനോപകരണ വിതരണവും യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യന്‍ മലങ്കോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ശ്രീനാരായണ ഗുരുദേവനും എന്ന വിഷയത്തെ അധികരിച്ച് കെ ആര്‍ സുകുമാരന്‍ പ്രഭാഷണം നടത്തി. ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളും സൈബര്‍ കുററകൃത്യങ്ങളും എന്ന വിഷയത്തില്‍ തലയോലപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ററി തോമസ് ക്ലാസ്സെടുത്തു. യോഗത്തില്‍ സെക്രട്ടറി എന്‍ എല്‍ രാജു, വിജയന്‍ ഗീതാഞ്ജലി, വല്‍സലസോമന്‍, സ്മിത സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.